COVID 19Latest NewsNewsIndia

വൈറസിന്റെ പുതിയ തരംഗത്തിനുള്ള സാധ്യത, വരുന്ന 125 ദിവസം നിര്‍ണായകം: മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

ലോകം കോവിഡ് മൂന്നാം തരംഗത്തിലേക്ക് നീങ്ങുകയാണ്

ന്യൂഡല്‍ഹി: രാജ്യമെങ്ങും കോവിദഃ പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുകയാണ്. വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിലൂടെയാണ് കടന്നു പോകുന്നത്. ഇപ്പോഴിതാ പുതിയ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ.

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ അടുത്ത 125 ദിവസം വളരെ നിര്‍ണായകമെന്ന് കേന്ദ്രസര്‍ക്കാര്‍. കോവിഡ് കേസുകള്‍ കുറയുന്നത് മന്ദഗതിയിലായി തുടങ്ങി. ഇത് ഒരു മുന്നറിയിപ്പ് സൂചനയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

read also: എട്ടുകാലുകളും രണ്ട് ഇടുപ്പുകളുമായി ‘അത്ഭുത’ ആട്ടിന്‍കുട്ടി

‘വൈറസിന്റെ പുതിയ തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.രാജ്യത്തുടനീളം രോഗവ്യാപനം അടിയന്തരമായി തടയേണ്ടതുണ്ട്. ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാല്‍ മാത്രമേ ഇതിന് സാധിക്കുകയുള്ളു. കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ അടുത്ത 125 ദിവസം വളരെ നിര്‍ണായകമാണ്’- കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.

നിരവധി രാജ്യങ്ങളില്‍ കോവിഡ് സാഹചര്യം കൂടുതല്‍ മോശമാവുകയാണെന്നും ലോകം കോവിഡ് മൂന്നാം തരംഗത്തിലേക്ക് നീങ്ങുകയാണെന്നും വി കെ പോള്‍ ചൂണ്ടിക്കാണിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button