KeralaLatest NewsNews

കേരളത്തിൽ നിന്ന് പോയ അൻപതിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും അന്വേഷണം നടത്താതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയ അൻപതിലേറെ പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടും അന്വേഷണം നടത്താതെ സംസ്ഥാന സർക്കാർ. ഇതരസംസ്ഥാനങ്ങളിലേക്ക് പോയവരിൽ രോഗബാധ കണ്ടെത്തിയതിനെ കുറിച്ച് ചോദിച്ചപ്പോൾ, സർക്കാരിന് അറിയില്ലെന്നും മാധ്യമപ്രവർത്തകർക്ക് വിവരങ്ങൾ ലഭിക്കുന്നെങ്കിൽ നൽകാമെന്നുമായിരുന്നു പ്രതികരണം. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ പോയ 3 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ചയും 3 പേർക്കു രോഗം കണ്ടെത്തി. ഇന്നലെ വരെ 40 പേരിൽ കണ്ടെത്തി. കർണാടകയിലേക്കു പോയവരിൽ 10 പേർ രോഗബാധിതരായി.

Read also: രാജ്യം ഇപ്പോഴും സുരക്ഷിത നിലയിലെത്തിയിട്ടില്ല; കോവിഡ് വ്യാപനത്തിന് കാരണം എന്താണെന്ന് വ്യക്തമാക്കി കുവൈറ്റ് പ്രധാനമന്ത്രി

ഇതരസംസ്ഥാനങ്ങളിലേക്കു പോകണമെങ്കിൽ അവിടത്തെയും കേരളത്തിന്റെയും അനുമതി ലഭിക്കണം. കോവിഡ് ലക്ഷണങ്ങളോ സമ്പർക്കമോ ഇല്ലെന്ന് സത്യവാങ്മൂലം നൽകിയാലേ പാസ് അനുവദിക്കുകയുള്ളൂ. മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ ഇവരെ ആദ്യം തെർമൽ സ്കാനർ ഉപയോഗിച്ചു പരിശോധിക്കും. ഇക്കൂട്ടത്തിൽ ശരീരോഷ്മാവ് കൂടുതലുള്ളവരെയാണ് കോവിഡ് കണ്ടെത്താനുള്ള പിസിആർ പരിശോധനയ്ക്കു വിധേയമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button