കുവൈറ്റ് സിറ്റി: രാജ്യം ഇപ്പോഴും സുരക്ഷിത നിലയിലെത്തിയിട്ടില്ലെന്നും കോവിഡ് വ്യാപനത്തിന് കാരണം പൊതുജനങ്ങൾ ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണെന്നും കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അല്‍ ഹമദ് അല്‍ സബ. ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും സര്‍ക്കാരും നാഷണല്‍ അസംബ്ലിയും തമ്മിലുള്ള സഹകരണം തുടരേണ്ടതുണ്ടെന്ന് പ്രധാനമന്ത്രിപറഞ്ഞു.
കൊവിഡ് പ്രതിരോധത്തില്‍ കുവൈറ്റ് ഇപ്പോഴും സുരക്ഷിത നിലയിലെത്തിയിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആരോഗ്യനിയമങ്ങള്‍ കര്‍ശനമായി പാലിക്കാത്തതാണ് കൂടുതല്‍ പേരില്‍ കൊവിഡ് വ്യാപിക്കുന്നതിന് കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമീപകാലത്ത് പൗരന്‍മാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചതില്‍ സര്‍ക്കാരിന് ആശങ്കയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ആശുപത്രികളില്‍ രോഗികള്‍ക്ക് ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകരുടെ സേവനവും കിടക്കയും ഉറപ്പുവരുത്തുന്നതിലും മരണനിരക്ക് കുറയ്ക്കുന്നതിലും പ്രത്യേക ശ്രദ്ധ സര്‍ക്കാര്‍ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments