
കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്ന് 575 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 37,533 പേർക്കാണ് വൈറസ് ബാധിച്ചത്. അതേസമയം 690 പേർക്ക് ഇന്ന് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 28896 ആയി ഉയർന്നിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരുമലയാളി ഉൾപ്പെടെ 3 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 306 ആയി.നിലവിൽ 8331പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 190 പേർക്കു മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്ങ്ങൾ ഉള്ളത്. രാജ്യത്ത് ഇതുവരെ 3,43027 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രലായം അറിയിച്ചു.
Post Your Comments