Latest NewsNewsIndia

ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിരന്തരം ചൈനീസ് ഹെലികോപ്റ്ററുകള്‍ എത്തുന്നു : ഏറ്റുമുട്ടലില്‍ 43 ചൈനീസ് സൈനികര്‍ക്ക് ജീവഹാനി സംഭവിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായി എന്‍ഐഎ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിരന്തരം ചൈനീസ് ഹെലികോപ്റ്ററുകള്‍ എത്തുന്നു. ഏറ്റുമുട്ടലില്‍ 43 ചൈനീസ് സൈനികര്‍ക്ക് ജീവഹാനി സംഭവിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായി എന്‍ഐഎ റിപ്പോര്‍ട്ട് . പരിക്കേറ്റവരുടെയോ മരിച്ചവരുടെയോ ഏകദേശകണക്ക് അതിര്‍ത്തിയില്‍ ഗാല്‍വന്‍ നദിക്കരയ്ക്ക് സമീപത്തെ ട്രാക്കിലൂടെയുള്ള ചൈനീസ് ഹെലികോപ്റ്റര്‍ നീക്കത്തിന്റെ അടിസ്ഥാനത്തിലാണ് പുറത്തുവരുന്നത്. സംഘര്‍ഷം നടന്ന പ്രദേശത്ത് നിന്ന് സ്‌ട്രെച്ചറുകളില്‍ കൊണ്ടുപോയ സൈനികരുടെ എണ്ണവും ആംബുലന്‍സുകളുടെ എണ്ണവും കണക്കിലെടുത്താണ് ഈ വിലയിരുത്തല്‍ നടത്തുന്നത് എന്നാണ് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read Also :ആ പ്രദേശം തങ്ങളുടേത്… പിന്‍മാറില്ലെന്നുറച്ച് ചൈന : ഇന്ത്യ അതീവ ജാഗ്രതയില്‍ : ഇന്ത്യന്‍ സേനകളും തയ്യാര്‍ : സര്‍വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി

സംഘര്‍ഷത്തില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ സൈനികരും ചൈനീസ് ഭാഗത്ത് കാര്യമായ ആള്‍നാശമുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഗാല്‍വന്‍ താഴ്‌വരയിലെ പ്രധാന മേഖലകളിലൊന്നായ കീ പോയിന്റ് 14-ല്‍ ചൈന സ്ഥാപിച്ച ടെന്റ് മാറ്റാന്‍ ചൈനീസ് സൈന്യം തയ്യാറാവാത്തതാണ് സംഘര്‍ഷത്തിന് വഴിവച്ചതെന്നാണ് വിവരം. സംഘര്‍ഷത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരോ ചൈനീസ് സര്‍ക്കാരോ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇന്ത്യന്‍ പട്രോളിംഗ് പോയന്റിന് തൊട്ടടുത്തുള്ള പ്രദേശത്ത് ചൈന ടെന്റ് കെട്ടിയത് മാറ്റാതിരുന്നതാണ് അക്രമത്തിന് വഴി വച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button