മുംബൈ: അധോലോക നേതാവ് ഛോട്ട ശക്കീലിന്റെ സഹോദരി കോവിഡ് ബാധിച്ച് മരിച്ചു. സഹോദരിയായ ഹാമിദ സയ്യദ് (57) മുംബൈയിലെ ബിലാല്‍ ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ച 3.30ന് ആണ് മരിച്ചത്. ഇളയ സഹോദരി ഫഹ്മിദ കോവിഡ് ബാധിച്ച് മരിച്ച് മാസം തികയുന്നതിന് മുൻപാണ് മുതിര്‍ന്ന സഹോദരിയും മരിച്ചത്.
Read also: അപ്പന്റെ മരണവാര്‍ത്ത പത്രത്തില്‍ കൊടുക്കാന്‍ കാശില്ലായിരുന്നു; പ്രമുഖ നടനോട് ചോദിച്ചിട്ട് തന്നില്ല
മീരാറോഡിലെ ആശുപത്രിയില്‍ ചികിത്സക്കിടെ മേയ് 20നായിരുന്നു ഫഹ്മിദ മരിച്ചത്. ദാവൂദ് ഇബ്രാഹിമിന്റെ ‘ഡി കമ്പനി’യിലെഅംഗമായിരുന്ന ഭായിജാൻ എന്ന ആരിഫ് ശൈഖാണ് ഇളയ സഹോദരി ഫഹ്മിദയുടെ ഭർത്താവ്. അതേസമയം ശക്കീലും മറ്റു രണ്ടു സഹോദരന്മാരും കറാച്ചിയിലാണുള്ളതെന്നാണ് റിപ്പോർട്ട്.
Post Your Comments