മുംബൈ: അധോലോക ഭീകരൻ ഛോട്ടാ ഷക്കീലിന്റെ സഹോദരീ ഭർത്താവ് മുംബൈയിൽ അറസ്റ്റിലായി. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ് ഇയാളെ പിടികൂടിയത്. ഇയാൾക്കും കൂട്ടാളികൾക്കുമെതിരെ അന്വേഷണ ഉദ്യോഗസ്ഥർ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്
സലിം ഫ്രൂട്ട് എന്ന പേരിലറിയപ്പെടുന്ന ഇയാളുടെ യഥാർത്ഥ നാമം സലിം ഖുറേഷി എന്നാണ്. ഈ വർഷം മെയ് മാസത്തിൽ തന്നെ ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും, എൻഐഎ വിവരം പുറത്തുവിടുന്നത് ഇപ്പോഴാണ്. മുംബൈയിലും താനെയിലുമായി ഇരുപതോളം സ്ഥലങ്ങളിലായി നടന്ന റെയ്ഡിലാണ് ഖുറേഷി പിടിയിലായത്.
Also read: ഗ്രഹദോഷം മാറാൻ ജപിക്കണം നവഗ്രഹ ഗായത്രി
കൊടും ഭീകരനും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയാണ് ഛോട്ടാ ഷക്കീൽ. 1993ൽ, മുംബൈ നഗരത്തിൽ നടന്ന സ്ഫോടന പരമ്പരകളുടെ സൂത്രധാരനാണ് ദാവൂദ് ഇബ്രാഹിം. 257 പേർ കൊല്ലപ്പെട്ട സ്ഫോടനങ്ങളിൽ ആയിരക്കണക്കിന് പേർക്ക് പരിക്കുപറ്റി. പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പണം പറ്റി ഇന്ത്യയിൽ അട്ടിമറി പ്രവർത്തനങ്ങൾ നടത്തിയതിന് ഇരുവരെയും കൂട്ടാളികളെയും ഇന്ത്യൻ ഭരണകൂടം തിരയുന്നുണ്ട്.
Post Your Comments