ന്യൂഡല്‍ഹി • തിങ്കളാഴ്ച രാത്രി ഇന്ത്യന്‍ കരസേനയും ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും (പി.എല്‍.എ) യും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു ഇന്ത്യന്‍ കേണലും രണ്ട് സൈനികരും രക്തസാക്ഷിത്വം വരിച്ചത്. 16 ബിഹാർ ബറ്റാലിയൻ കമാൻഡിങ് ഓഫിസർ ആന്ധ്ര വിജയവാഡ സ്വദേശിയായ കേണൽ സന്തോഷ് ബാബുവും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്.
ചൈനീസ് പക്ഷത്തും ആള്‍നാശമുണ്ടായതായി ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍ എത്രപേരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം വെളിപ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തില്‍ ചൈനയും സ്ഥിരീകരണം നടത്തിയിട്ടില്ല. എന്നാല്‍ അഞ്ച് ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കിഴക്കൻ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖ (എൽഎസി) യിലാണ് ഏറ്റുമുട്ടൽ നടന്നത്.
ഇതുവരെയുള്ള സംഭവത്തെക്കുറിച്ച് നമുക്കറിയാവുന്ന കാര്യങ്ങൾ ഇതാ:
- ഗാൽവാൻ താഴ്‌വരയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം ലഘൂകരിക്കാന്‍ ശ്രമങ്ങള്‍ നടന്നുവരുമ്പോഴാണ് സംഭവം നടന്നതെന്ന് സൈന്യം വക്തമാക്കി. സ്ഥിതിഗതികൾ വിശദീകരിക്കാൻ ഇരുരാജ്യങ്ങളിലെയും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഇപ്പോൾ യോഗം ചേരുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
- എല്ലാ മരണങ്ങളും കല്ലേറ് മൂലമാണ് ഉണ്ടായത്, ഇതിനെക്കുറിച്ച് അറിയാവുന്ന ആളുകള്‍ പേരു വെളിപ്പെടുത്തില്ല എന്ന ഉറപ്പിന്മേല്‍ പറഞ്ഞതാണ് ഇക്കാര്യം. സൈന്യം ഇക്കാര്യത്തിൽ ഒന്നും പറഞ്ഞിട്ടില്ല. വെടിവെപ്പ് ഉണ്ടായിട്ടില്ല എന്ന് മാത്രമാണ് സൈന്യം പറഞ്ഞത്.
- കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ ചൊവ്വാഴ്ചയിലെ പത്താൻകോട്ട് സന്ദർശനം റദ്ദാക്കി.
- ഇന്ത്യൻ സൈന്യത്തിന്റെ ഭാഗത്ത് കേണൽ ഉൾപ്പെടെ മൂന്ന് പേർ കൊലപ്പെടു. ഇരുവിഭാഗത്തിനും മാരകമായ നാശനഷ്ടങ്ങൾ സംഭവിച്ചു.
- ഇന്നലെ നടന്ന സംഭവത്തിന് ശേഷം കിഴക്കൻ ലഡാക്കിലെ നിലവിലെ പ്രവർത്തന സാഹചര്യം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫും മൂന്ന് സേനാ മേധാവിമാരുമായും അവലോകനം ചെയ്തു. യോഗത്തിൽ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറും പങ്കെടുത്തു.
- 1975 ന് ശേഷം അരുണാചൽ പ്രദേശിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആദ്യമായാണ് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നത്.
- ഏകപക്ഷീയമായ നടപടികളോ പ്രശ്‌നങ്ങളോ ഉണ്ടാക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം ഇന്ത്യയോട് ആവശ്യപ്പെട്ടതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
- ഇന്ത്യന്‍ ചൈനീസ് സേനകള്‍ ലഡാക്ക് മേഖലയിൽ ആഴ്ചകളായി മുഖമുഖം നിലയുറപ്പിച്ചിരിക്കുകയാണ്.
Post Your Comments