കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 85 ഇന്ത്യക്കാർ ഉൾപ്പെടെ 527 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 36958 ആയി. അതേസമയം ഇന്ന് 675 പേർക്കാണ് രോഗം ഭേദമായത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 28206 ആയി ഉയർന്നിരിക്കുകയാണ്.
എന്നാൽ ഇന്ന് 5 പേരാണ് കോവിഡ് ബാധിച്ച് കുവൈത്തിൽ മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 303 ആയി. നിലവിൽ 8449 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 194 പേർക്കു മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്ങ്ങൾ ഉള്ളത്. രാജ്യത്ത് ഇതുവരെ 3,40142 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രലായം അറിയിച്ചു.
Post Your Comments