
മെല്‍ബണ്‍: ടി20 ലോകകപ്പ് ഈ വര്‍ഷം നടക്കാനുള്ള സാധ്യത തള്ളി ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്‍ ഏള്‍ എഡ്ഡിംഗ്‌സ്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഇത്. നേരത്ത മുന്‍നിശ്ചയപ്രകാരം ടൂര്‍ണമെന്റ് നടത്താനുള്ള സാധ്യതകള്‍ ആലോചിക്കുകയാണെന്ന പ്രതികരിച്ചതിനു പിന്നാലെയാണ് ആരാധകരെ നിരാശരാക്കി കൊണ്ട് ഇതെല്ലാം തള്ളിക്കളഞ്ഞ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്‍ രംഗത്തെത്തിയിരിക്കുന്നത്.
യാത്രാ നിയന്ത്രണങ്ങളുള്ളതിനാല്‍ നിലവിലെ സാഹചര്യത്തില്‍ 16 രാജ്യങ്ങളെ പങ്കെടുപ്പിച്ച് ഈ വര്‍ഷം ടി20 ലോകകപ്പ് നടത്തുക എന്നത് സംഭവിക്കാന്‍ സാധ്യതയില്ലാത്ത കാര്യമാണെന്ന് എഡ്ഡിംഗ്‌സ് പറഞ്ഞു. ടൂര്‍ണമെന്റില്‍ പങ്കെടുക്കേണ്ട പല രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണം ഇപ്പോഴും ഉയര്‍ന്നു കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ തന്നെ ടൂര്‍ണമെന്റ് നടത്തുക എന്നത് സംഭവിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഐസിസിയെയും അറിയിച്ചിട്ടുണ്ടെന്നും ഇനി അവരാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments