ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. രാവിലെ പതിനൊന്ന് മണിക്ക് നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ദില്ലി ലഫ്റ്റനന്‍റ് ഗവര്‍ണ്ണര്‍ അനില്‍ ബെയ്ജാല്‍, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ദില്ലിയില്‍ തുടര്‍ ദിവസങ്ങളില്‍ സ്വീകരിക്കേണ്ട കൂടുതല്‍ നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും.
തീവ്രബാധിത മേഖലകളിലടക്കം സ്വീകരിച്ച നടപടികള്‍ വിലയിരുത്താനാണ് യോഗം. വൈകുന്നേരം അഞ്ച് മണിക്ക് ദില്ലിയിലെ മേയര്‍മാരെയും അമിത്ഷാ കാണും. കഴിഞ്ഞ ദിവസം പ്രധാന മന്ത്രി വിളിച്ച അവലോകന യോഗത്തിലും ദില്ലിയിലെ സാഹചര്യം ചര്‍ച്ചയായിരുന്നു.
ALSO READ: പ്രളയ ഭീതി: വന്‍ ദുരന്തമുണ്ടായ കവളപ്പാറയിലെ കോളനി നിവാസികളുടെ പുനരധിവാസം ഇപ്പോഴും അനിശ്ചിതത്വത്തില്‍
അതേസമയം തലസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിന് ഇടയിൽ 2134 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 38,958 ആയി. ആകെ മരണം 1271 ഉം. മരണ നിരക്കും രോഗബാധയും കൂടുകയും രോഗ മുക്തി നേടുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്നതും ആശങ്ക കൂട്ടുന്നുണ്ട്.
Post Your Comments