Latest NewsKerala

കഞ്ചാവുമായി സിനിമാ സീരിയൽ രംഗത്തു പ്രവർത്തിക്കുന്ന യുവതിയും കാര്‍ ഡ്രൈവറും പിടിയില്‍

ചാലക്കുടി: ഒരുകിലോയിലധികം കഞ്ചാവുമായി യുവതിയും കാര്‍ ഡ്രൈവറും പിടിയില്‍. കോട്ടയം വെച്ചൂര്‍ ഇടയാഴം സ്വദേശിനി സരിതാലയത്തില്‍ സരിത സലീം (28), സുഹൃത്തും കാര്‍ ഡ്രൈവറുമായ പാലക്കാട് വല്ലപ്പുഴ സ്വദേശി മനക്കേതൊടിയില്‍ സുധീര്‍ (45) എന്നിവരാണ് പിടിയിലായത്. സിനിമ-സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന സരിത ബ്ലാക്ക് ഏയ്ഞ്ചല്‍ എന്നാണ്​ അറിയപ്പെടുന്നത്​.

കൊറോണ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ യുവതിക്ക് ശ്വാസകോശം മാറ്റി വച്ചു: വിജയ ചരിത്രമെഴുതി ഇന്ത്യന്‍ വംശജനായ ഡോക്ടർ

ഇവര്‍ ലഹരിവസ്തുക്കള്‍ കൈമാറുന്നതിന് ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുന്നയാളാണെന്നും പൊലീസ് അറിയിച്ചു.നെടുമ്പാശ്ശേരി വിമാനത്താവളത്തിന്​ സമീപവും ഇടപ്പിള്ളി കേന്ദ്രീകരിച്ചും ടാക്സി ഓടിക്കുന്നയാളാണ് സുധീർ.

ചാലക്കുടി കെ.എസ്.ആർ.ടി.സി സ്​റ്റാൻഡിന്‌ സമീപം സംശയകരമായി കണ്ട കാർ പരിശോധിച്ചപ്പോഴാണ്​ യുവതിയുടെ കൈയിലുണ്ടായിരുന്ന ബാഗിന്​ പിറകിൽ ഒളിപ്പിച്ച പ്ലാസ്​റ്റിക്​ കവറിൽ ഭദ്രമായി പൊതിഞ്ഞനിലയിൽ കഞ്ചാവ് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button