ചാലക്കുടി: ഒരുകിലോയിലധികം കഞ്ചാവുമായി യുവതിയും കാര്‍ ഡ്രൈവറും പിടിയില്‍. കോട്ടയം വെച്ചൂര്‍ ഇടയാഴം സ്വദേശിനി സരിതാലയത്തില്‍ സരിത സലീം (28), സുഹൃത്തും കാര്‍ ഡ്രൈവറുമായ പാലക്കാട് വല്ലപ്പുഴ സ്വദേശി മനക്കേതൊടിയില്‍ സുധീര്‍ (45) എന്നിവരാണ് പിടിയിലായത്. സിനിമ-സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന സരിത ബ്ലാക്ക് ഏയ്ഞ്ചല്‍ എന്നാണ് അറിയപ്പെടുന്നത്.
ഇവര്‍ ലഹരിവസ്തുക്കള്‍ കൈമാറുന്നതിന് ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുന്നയാളാണെന്നും പൊലീസ് അറിയിച്ചു.നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപവും ഇടപ്പിള്ളി കേന്ദ്രീകരിച്ചും ടാക്സി ഓടിക്കുന്നയാളാണ് സുധീർ.
ചാലക്കുടി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം സംശയകരമായി കണ്ട കാർ പരിശോധിച്ചപ്പോഴാണ് യുവതിയുടെ കൈയിലുണ്ടായിരുന്ന ബാഗിന് പിറകിൽ ഒളിപ്പിച്ച പ്ലാസ്റ്റിക് കവറിൽ ഭദ്രമായി പൊതിഞ്ഞനിലയിൽ കഞ്ചാവ് കണ്ടെത്തിയത്.
Post Your Comments