അമേരിക്കയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ യുവതിക്ക് ശ്വാസകോശ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് ഇന്ത്യന്‍ വംശജനായ ഡോക്ടര്‍. ഡോക്ടര്‍ അങ്കിത് ഭരത് ആണ് കൊറോണ രോഗിയില്‍ ആദ്യമായി ഈ ശസ്ത്രക്രിയ നടത്തി വിജയിച്ചത്. താന്‍ ചെയ്തതില്‍ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയയാണിതെന്നാണ് ഡോക്ടര്‍ ഭാരതിന്റെ വെളിപ്പെടുത്തല്‍.
തലച്ചോറിൽ രക്തസ്രാവം; മന്ത്രി എംഎം മണിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ശ്വാസകോശം മാറ്റിവെച്ചില്ലായിരുന്നെങ്കില്‍ 20 കാരിയായ യുവതി രോഗത്തെ അതിജീവിക്കില്ലായിരുന്നുവെന്ന് ചിക്കാഗോയിലെ നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിന്‍ വ്യക്തമാക്കി.ഹൃദയം,വ്യക്ക,രക്തക്കുഴലുകള്‍,നാഡീവ്യവസ്ഥ തുടങ്ങിയവയെ എല്ലാം കൊറോണ തകരാറിലാക്കുന്നുണ്ടെങ്കിലും കൂടുതല്‍ പേരിലും കൊറോണ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്.
Post Your Comments