രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധനവില കൂടി. പെട്രോളിന് 60 പൈസയും ഡീസലിന് 57 പൈസയുമാണ് വർധിച്ചത്.5 ദിവസത്തിനിടെ പെട്രോൾ ലിറ്ററിന് 2 രൂപ 75 പൈസ വര്‍ധിപ്പിച്ചു.
കോവിഡ് മൂലം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെ നീങ്ങുമ്പോഴാണ് ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധന വില വർദ്ധിക്കുന്നത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കമ്പനികൾ ഇന്ധന വില കൂട്ടിയത്.
മെയ് മാസത്തിൽ എക്സൈസ് തീരുവ പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചിരുന്നു. 82 ദിവസത്തെ ഇടവേളക്ക് ശേഷം ഞായറാഴ്ച മുതലാണ് രാജ്യത്ത് ഇന്ധന വില കൂട്ടി തുടങ്ങിയത്.
Post Your Comments