Latest NewsNewsInternational

പാകിസ്ഥാൻ ജനതയ്ക്ക് വീണ്ടും തിരിച്ചടി! ഇന്ധനവില വീണ്ടും കുതിച്ചുയർന്നേക്കുമെന്ന് റിപ്പോർട്ട്

ലിറ്ററിന് 279.75 പി.കെ.ആർ ആണ് പെട്രോൾ വില

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വീണ്ടും ഇന്ധനവില കുതിച്ചുയരാൻ സാധ്യത. ലിറ്ററിന് 10 രൂപ വർദ്ധിച്ചിരിക്കുന്നമെന്നാണ് സൂചന. അടുത്ത രണ്ടാഴ്ചക്കുള്ളിൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിലാകും. അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് നടപടി. നിലവിൽ, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാകിസ്ഥാൻ കടന്നു പോകുന്നത്.

ഇന്ധനവില വർദ്ധനവോടെ രാജ്യത്തെ ജനജീവിതം കൂടുതൽ ദുസ്സഹമാകും. നിലവിൽ, ലിറ്ററിന് 279.75 പി.കെ.ആർ ആണ് പെട്രോൾ വില. വില വർദ്ധനവ് പ്രാബല്യത്തിൽ വന്നാൽ ഇത് 289.69 പി.കെ.ആർ ആകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തെ പെട്രോൾ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഹൈ-സ്പീഡ് ഡീസലിന് ലിറ്ററിന് 1.30 പി.കെ.ആർ കുറയുമെന്നും സൂചനയുണ്ട്. അതേസമയം, മണ്ണെണ്ണയ്‌ക്ക് ലിറ്ററിന് 0.07 കുറഞ്ഞ് 168.63 പി.കെ.ആറിൽ നിന്ന് 168.18 പി.കെ.ആർ ആകും.

Also Read: നെന്മാറ-വല്ലങ്ങി വേല: വെടിക്കെട്ടിന് അനുമതി നൽകി ജില്ലാ ഭരണകൂടം

shortlink

Related Articles

Post Your Comments

Related Articles


Back to top button