KeralaLatest NewsNews

പെട്രോള്‍ കുപ്പിയില്‍ നല്‍കിയില്ല: പമ്പിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോട് കൂടിയായിരുന്നു സംഭവം.

തൃശൂർ: കുപ്പിയിൽ പെട്രോൾ നൽകാത്തതിനെ തുടർന്ന് പമ്പിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ഇരിങ്ങാലക്കുടയിലെ പെട്രോള്‍ പമ്പിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസാണ് (43) ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോട് കൂടിയായിരുന്നു സംഭവം.

read also: മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ കുടുംബം അപകടത്തിൽപ്പെട്ടു, ആറ് വയസുകാരിക്ക് ദാരുണാന്ത്യം

ഇരിങ്ങാലക്കുട -ചാലക്കുടി സംസ്ഥാനപാതയില്‍ മെറീന ആശുപത്രിക്ക് സമീപത്തുളള പെട്രോള്‍ പമ്പില്‍ സ്കൂട്ടറിലെത്തിയ ഷാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം ആരംഭിച്ചത്. ഷാനവാസിന്റെ ആവശ്യം പമ്പിലെ ജീവനക്കാരൻ നിരസിക്കുകയും കാൻ കൊണ്ടുവന്നാല്‍ പെട്രോള്‍ നല്‍കാമെന്ന് പറയുകയും ചെയ്തു. തുടർന്ന് തൊട്ടടുത്ത വാഹനത്തില്‍ പെട്രോള്‍ അടിക്കാൻ ജീവനക്കാരൻ മാറിയ സമയം യുവാവ് പെട്രോള്‍ എടുത്ത് തലയിലൂടെ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു.

തീ ആളിപ്പടർന്നതോടെ ജീവനക്കാർ പമ്പിലെ അഗ്നിശമന ഉപകരണം ഉപയോഗിച്ച്‌ അണയ്ക്കുകയായിരുന്നു. ഇതോടെ വലിയ അപകടം ഒഴിഞ്ഞുപോയെന്നും ജീവനക്കാർ പൊലീസിനോട് പറഞ്ഞു. ഷാനവാസിനെ ഉടൻ തന്നെ മെറീന ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button