സിപിഎം നേതാവ് പികെ കുഞ്ഞനന്തന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടിയെ അകമഴിഞ്ഞ് സ്‌നേഹിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരോടും സമൂഹത്തോടും കരുതല്‍ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്തന്‍ എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സി പി ഐ എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ നിര്യാണത്തില്‍
അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ കുറിച്ചു.
ടിപി വധ കേസില്‍ ജാമ്യത്തില്‍ ആയിരുന്നു കുഞ്ഞനന്തന്‍. സിപിഎം പാനൂര്‍ ഏറിയ കമ്മറ്റിയംഗമായിരുന്നു 73 കാരനായ കുഞ്ഞനന്തന്‍.ടി.പി കേസിലെ പതിമൂന്നാം പ്രതിയായിരുന്ന കുഞ്ഞനന്തന്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ ജയിലിലായിരുന്നു. 2014 മെയ് 4നാണ് ടി.പി കൊല്ലപ്പെട്ടത്. ടി.പിയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്നതായിരുന്നു കുഞ്ഞനന്തനെതിരായ കുറ്റം.
പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
സി പി ഐ എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ നിര്യാണത്തില്‍
അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.
പാര്‍ട്ടിയെ അകമഴിഞ്ഞ് സ്‌നേഹിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരോടും സമൂഹത്തോടും കരുതല്‍ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്തന്‍. പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയ അദ്ദേഹം പാനൂര്‍ മേഖലയിലെ എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ടു. സന്തപ്ത കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു.
https://www.facebook.com/PinarayiVijayan/posts/3102849556473520
Post Your Comments