KeralaLatest NewsNews

കണ്ണൻ പട്ടാമ്പിക്കെതിരായ പീഡന പരാതിയിയിൽ അറസ്റ്റ് വൈകുന്നു: മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി ഡോക്ട‍ർ

2019 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്

പട്ടാമ്പി : കണ്ണൻ പട്ടാമ്പിക്കെതിരായ പീഡന പരാതിയിയിൽ അറസ്റ്റ് വൈകുന്നതിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി യുവ ഡോക്ടർ. ഡോക്ടറുടെ പരാതിയിൽ പട്ടാമ്പി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നെങ്കിലും ഇതുവരെ കണ്ണൻ പട്ടാമ്പിയെ അറസ്റ്റ് ചെയ്യ്തിരുന്നില്ല. ഇതോടെയാണ് മുഖ്യമന്ത്രിയ്ക്ക് ഡോക്ട‍ർ പരാതി നൽകിയിരിക്കുന്നത്.

2019 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആശുത്രിയിൽ ചികിത്സക്കെത്തിയ ഇയാൾ ഡോക്ടറോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും അത് എതിർത്തപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും സ്വഭാവഹത്യ നടത്തുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.

Read Also  : രോഗവ്യാപനം കുറയുന്നില്ല: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ

ഡോക്ടറുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ ആഴ്ചകളായിട്ടും ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി ഒളിവിൽ ആണെന്നാണ് പൊലീസിന്‍റെ വിശദീകരണം. ഇത് വിശ്വസനീയമല്ലെന്നാണ് ഡോക്ടർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button