കുവൈറ്റ് സിറ്റി : കുവൈറ്റിൽ കോവിഡ് വിമുക്തരായവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 1126 പേർകൂടി ബുധനാഴ്ച്ച സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 23,288ആയി ഉയർന്നു. 130 ഇന്ത്യക്കാർ ഉൾപ്പെടെ 683 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രണ്ടുപേർ കൂടി മരിച്ചു, ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 275ഉം, രോഗം സ്ഥിരീകരിച്ചവർ 33,823ഉം ആയി. 10,260 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 193 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഫർവാനിയ ഗവർണറേറ്റിൽ 257, അഹ്മദി ഗവർണറേറ്റിൽ 160 , ജഹ്റ ഗവർണറേറ്റിൽ 111 , ഹവല്ലി ഗവർണറേറ്റിൽ 103 , കാപിറ്റൽ ഗവർണറേറ്റിൽ 103 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 52 പേർ എന്നിങ്ങനെയാണ് പുതിയ കോവിഡ് ബാധിതരുടെ എണ്ണം. ഇന്ത്യക്കാരെ കൂടാതെ കുവൈറ്റികൾ 274, ഇൗജിപ്തുകാർ 51, ബംഗ്ലാദേശികൾ 58 രോഗം ബാധിച്ച മറ്റുള്ളവർ.
Also read : കോവിഡ് : ചികിത്സയിലായിരുന്ന രണ്ട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ മരിച്ചു
ഒമാനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി ബുധനാഴ്ച്ച മരിച്ചു. 689 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 335പേർ പ്രവാസികളാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവർ 84ഉം, രോഗം സ്ഥിരീകരിച്ചവർ 18887ഉം ആയി. 177 പേർ കൂടി പ്രാപിച്ചതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 4329ആയി ഉയർന്നു. 14474പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. ഇതിൽ 85പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,658 കോവിഡ് പരിശോധനകൾ നടത്തിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം പുതിയ രോഗികളിൽ 474 പേരും മസ്കറ്റ് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്കറ്റ് ഗവർണറേറ്റിലെ രോഗം ബാധിച്ചവരുടെ എണ്ണം 14138 ആയി. 2217 പേർ സുഖം പ്രാപിച്ചു.
Post Your Comments