Latest NewsNewsIndia

കോവിഡ് : ചികിത്സയിലായിരുന്ന രണ്ട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ ‌ മരിച്ചു

മുംബൈ : മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ ‌ മരിച്ചു. താനെ കോര്‍പ്പറേഷന്‍ കൗണ്‍സിലറും എന്‍.സി.പി നേതാവുമായ മുകുന്ദ് കിനി, മീരാ ബയന്തര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും ശിവസേന നേതാവുമായി ഹരിശ്ചന്ദ്ര ആംഗോന്‍കര്‍ എന്നിവരാണ് മരിച്ചത്.

Also read : കോവിഡിനെ തടഞ്ഞു നിർത്തി ബെംഗളൂരു, ട്രെയിസിങ്, ടെസ്റ്റിങ്, ട്രീറ്റിങ് ഫോര്‍മുല വിജയമാക്കിയത് യെദിയൂരപ്പ സർക്കാരിന്റെ നേട്ടം

മുകുന്ദ് കിനി രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. രാത്രിയോടെ സ്ഥിതി വഷളാവുകയും, പുലർച്ചെ മരണം സംഭവിക്കുകയുമായിരുന്നു. താനെയിലെ സ്വകാര്യ ആശുപത്രിയിലെ വെന്‍റിലേറ്ററിലായിരുന്ന ഹരിശ്ചന്ദ്ര ആംഗോന്‍കര്‍ ഇന്നലെ രാത്രിയാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ അമ്മയ്ക്കും ഭാര്യയ്ക്കും മകനും കൊവിഡ് ബാധിച്ചിരുന്നെങ്കിലും രോഗ മുക്തരായി.

മഹാരാഷ്ട്രയില്‍ ഇതുവരെ 88528 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3169 പേരാണ് മരിച്ചത്. സംസ്ഥാനത്ത് രോഗബാധിതരാവുന്നവരുടെ എണ്ണം പ്രതിദിനം ഉയരുന്നത് ആരോഗ്യപ്രവ്ര‍ത്തരില്‍ ആശങ്ക ഉയര്‍ത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button