Latest NewsNewsKuwaitGulf

കുവൈത്തിൽ 105 ഇന്ത്യക്കാർ ഉൾപ്പെടെ 630 പേർക്ക്​ കൂടി കൊവിഡ്

കുവൈത്ത് സിറ്റി : കുവൈത്തില്‍ 24 മണിക്കൂറിനുള്ളില്‍ 630 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 33140 ആയി. പുതിയ രോഗികളിൽ 105 പേർ ഇന്ത്യക്കാരാണ്.  അതേസമയം ഇന്ന് 920 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 22162 ആയി ഉയർന്നു

24 മണിക്കൂറിനിടെ 4 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 273 ആയി. നിലവിൽ 10705 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 173 പേർക്കു മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്ങ്ങൾ ഉള്ളതെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button