തിരുവനന്തപുരം • കോവിഡ് 19 പ്രതിസന്ധിയില്‍ വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ പുതിയ ഘട്ടത്തില്‍ തിരുവനന്തപുരത്തേക്ക് കൂടുതല്‍ വിമാനങ്ങള്‍. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ കാനഡ, യൂറോപ്പ്, ന്യൂസിലന്‍ഡ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നും തിരുവനന്തപുരത്തേക്ക് വിമാനങ്ങള്‍ എത്തും.
കാനഡയില്‍ നിന്നുള്ള വാന്‍കൂവര്‍-ഡല്‍ഹി-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം (AI 1144) ജൂണ്‍ 21 ന് രാവിലെ 8 ന് തിരുവനന്തപുരത്തെത്തും. നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള ഫ്രാങ്ക്ഫര്‍ട്ട്-മുംബൈ-തിരുവനന്തപുരം-വിജയവാഡ എയര്‍ ഇന്ത്യ വിമാനം (AI 1124) 21 ന് പുലര്‍ച്ചെ 3.45 ന് തിരുവനന്തപുരത്തെത്തും. ജപ്പാന്‍ ടോക്കിയോ നരിറ്റ-മുംബൈ-ബംഗളൂരു-തിരുവനന്തപുരം വിമാനം (AI 1305) ജൂണ്‍ 22 ന് പുലര്‍ച്ചെ 12 മണിക്ക് തിരുവനന്തപുരത്തെത്തും. ന്യൂസിലന്‍ഡില്‍ നിന്നുള്ള ഓക്ക്ലൻഡ്-ഡല്‍ഹി-തിരുവനന്തപുരം-ചെന്നൈ വിമാനം (AI 1317) 25 ന് പുലര്‍ച്ചെ 5 ന് തിരുവനന്തപുരത്തെത്തും.
ജൂണ്‍ 12 ന് ജിദ്ദ-തിരുവനന്തപുരം-മുംബൈ, 13 ന് റിയാദ് – തിരുവനന്തപുരം-മുംബൈ, 15 ന് ദമ്മാം-തിരുവനന്തപുരം-മുംബൈ, 16 ന് മാലി-തിരുവനന്തപുരം-ബെംഗളൂരു, എന്നിവയാണ് എയര്‍ ഇന്ത്യയുടെ മറ്റു തിരുവനന്തപുരം വിമാനങ്ങള്‍.
ഇവക്ക് പുറമേ, എയര്‍ ഇന്ത്യ എക്പ്രസും തിരുവനന്തപുരത്തേക്ക് വിമാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ഘട്ടത്തില്‍ എയര്‍ ഇന്ത്യ എക്പ്രസ് ബഹ്‌റൈനില്‍ നിന്ന് കേരളത്തിലേക്ക് നടത്തുന്ന അഞ്ച് സര്‍വീസുകളും തിരുവനന്തപുരത്തേക്കാണ്. കൂടാതെ ദോഹ, മസ്ക്കറ്റ്, ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ നിന്നും എക്സ്പ്രസ് വിമാനങ്ങളുണ്ട്.
Post Your Comments