റിയാദ് : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് മിഷന്റെ ഏഴാം ഘട്ടത്തിൽ സൗദിയിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ അഞ്ച് മുതൽ 24 വരെ 28 സർവിസുകളുണ്ടാകുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. പുതിയ ഷെഡ്യൂൾ പ്രകാരം റിയാദിൽ നിന്നും എട്ടും ദമ്മാമിൽ നിന്നും 20 ഉം സർവിസുകളാണുള്ളത്. ജിദ്ദയിൽ നിന്നും ഒറ്റ സർവീസ് പോലുമില്ല. ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ എയർ ഇന്ത്യ ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകൾ വാങ്ങാവുന്നതാണെന്നും . ആദ്യം വരുന്നവർക്ക് ആദ്യ മുൻഗണന എന്ന ക്രമത്തിലാവും ടിക്കറ്റ് വിൽപ്പനയെന്നും എംബസി അറിയിച്ചു..
Also read : കോവിഡ് ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു
കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കായി 19 സർവിസുകളുണ്ടാകും. ദമ്മാമിൽ നിന്ന് 11 ഉം റിയാദിൽ നിന്ന് എട്ടും. ഒക്ടോബർ ആറിന് റിയാദ്-തിരുവനന്തപുരം, എട്ടിന് കണ്ണൂർ, എട്ടിനും 15 നും 22 നും കൊച്ചി, ഒമ്പതിനും 16 നും 23 നും കോഴിക്കോട്. ഒക്ടോബർ 7,14,21 ദമാം-തിരുവനന്തപുരം, ഒമ്പതിനും 16 നും 23 നും കണ്ണൂർ, 10 നും 17 നും 24 നും കൊച്ചി, 11 നും 18 നും കോഴിക്കോട്. അതോടൊപ്പം തന്നെ ദമ്മാമിൽ നിന്നും മംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് മൂന്ന് സർവിസുകൾ വീതമുണ്ട്.
Post Your Comments