ന്യൂഡൽഹി :ചൈനയിലെ വുഹാനിലേക്ക് എയർ ഇന്ത്യ വിമാനം സർവ്വീസ് നടത്തും. ഇന്ത്യൻ എംബസ്സിയാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 30 ന് ഡൽഹിയിൽ നിന്നുമാണ് വുഹാനിലേക്കുള്ള വിമാന സർവ്വീസ്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വുഹാനിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എല്ലാം പിൻവലിച്ച സാഹചര്യത്തിലാണ് വിമാന സർവ്വീസ് നടത്താൻ ഇന്ത്യ തീരുമാനിച്ചത്. വന്ദേഭാരത് മിഷന്റെ ഭാഗമായി ചൈനയിലേക്ക് ഇന്ത്യ നടത്തുന്ന ആറാമത്തെ വിമാന സർവ്വീസാണിത്.
ഡൽഹിയിൽ നിന്നും ചൈനയിലെ ഗ്വാങ്‌ഷോയിലേക്ക് ദൗത്യത്തിന്റെ ഭാഗമായി വിമാന സർവ്വീസ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ പ്രത്യേക സാഹചര്യത്തെ തുടർന്ന് ഈ വിമാന സർവ്വീസ് റദ്ദാക്കുകകയായിരുന്നു. ഇതിന് പിന്നാലെയാണ് വുഹാനിലേക്ക് സർവ്വീസ് നടത്താൻ തീരുമാനിച്ചത്. യാത്രക്കാർ സഹായങ്ങൾക്കായി helpdesk.beijing@mea.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണമെന്ന് എംബസ്സി അറിയിച്ചു.
Post Your Comments