ന്യൂഡൽഹി : വിദേശത്ത് കുടുങ്ങിക്കടക്കുന്ന പ്രവാസികളെ ഇന്ത്യയിലേക്കെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ ആറാം ഘട്ട വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ.
Read Also : പബ്‌ജി തിരിച്ചെത്തുന്നു ; എയർടെല്ലുമായി ചർച്ചകൾ പുരോഗമിക്കുന്നെന്ന് റിപ്പോർട്ട്
എയര്‍ ഇന്ത്യയാണ് പ്രവാസി ഭാരതീയരെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ദൗത്യത്തിന്റെ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഈ മാസം മുതല്‍ വിമാനങ്ങളുടെ ലഭ്യത സംബന്ധമായ വിവരങ്ങള്‍ എയര്‍ ഇന്ത്യാ വെബ് സൈറ്റില്‍ ലഭ്യമാകും.
ഒക്ടോബര്‍ 5-ാം തീയതി മുതലാണ് വിമാന സേവനങ്ങള്‍ നല്‍കിയിട്ടുള്ളത്. ഗള്‍ഫ് മേഖലയില്‍ നിന്നാണ് കൂടുതല്‍ വിമാനങ്ങള്‍ സേവനം നടത്തുന്നത്. ആകെ 438 സര്‍വ്വീസുകളാണ് പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലേക്കാണ് കൂടുതല്‍ സര്‍വ്വീസുള്ളത്.കേരളം കൂടാതെ തമിഴ്‌നാട്, പഞ്ചാബ്, കര്‍ണ്ണാടക, ഡല്‍ഹി എന്നിവിടങ്ങളിലേക്കും സേവനമുണ്ട്.
Post Your Comments