ശ്രീനഗർ: കോണ്ഗ്രസ് പ്രവർത്തകനായ ഗ്രാമമുഖ്യനെ തീവ്രവാദികൾ വെടിവച്ച് കൊന്നു. അനന്ത്നാഗ് ജില്ലയിൽ ലഖിപോറ മേഖലയിലെ സർപ്പഞ്ചായിരുന്ന അജയ് പണ്ഡിറ്റ് ആണ് കൊല്ലപ്പെട്ടത്. വൈകിട്ട് ആറോടെയാണ് ഇദ്ദേഹത്തിനു നേരെ തീവ്രവാദികൾ നിറയൊഴിച്ചതെന്ന് ന്യൂസ് ഏജൻസി ആയ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു തീവ്രവാദ സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല അജയ് പണ്ഡിറ്റിന്റെ വധത്തെ അപലപിച്ച കോണ്ഗ്രസ് നേതൃത്വം, അദ്ദേഹം ഒരു അടിയുറച്ച പ്രവർത്തകനായിരുന്നെന്ന് പറഞ്ഞു.
Post Your Comments