Latest NewsNewsKuwaitGulf

കുവൈത്തിൽ 79 ഇന്ത്യക്കാർ ഉൾപ്പെടെ 717 പേർക്ക്​ കൂടി കൊവിഡ് സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 717 പേർക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു.  ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 31848 ആയി. പുതിയ രോഗികളിൽ79 പേർ ഇന്ത്യക്കാർ ആണ്. അതേസമയം ഇന്ന് 923 പേർക്കാണ് രോഗം ഭേദമായിരിക്കുന്നത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 20205 ഉം ആയി ഉയർന്നിരിക്കുകയാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 241 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 74 പേർക്കും അഹമ്മദിയിൽ നിന്നുള്ള 204 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 59 പേർക്കും ജഹറയിൽ നിന്നുള്ള 139 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം 10 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 264 ആയി.

നിലവിൽ 11379 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 196 പേർക്കു മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്ങ്ങൾ ഉള്ളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button