Latest NewsIndiaNews

ഡൽഹി സർക്കാരിന് കീഴിലെ ആശുപത്രികൾ ഡൽഹി നിവാസികൾക്ക് മാത്രം; കോവിഡ് ചികിത്സയുടെ കാര്യത്തിൽ നിലപാട് കടുപ്പിച്ച് കെജ്‌രിവാൾ സർക്കാർ

ന്യൂ ഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹി സർക്കാരിന് കീഴിലെ ആശുപത്രികളിൽ ഡൽഹി നിവാസികൾക്ക് മാത്രമാണ് ചികിത്സ നൽകുകയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന് കീഴിലെ ആശുപത്രികളിൽ എല്ലാവർക്കും ചികിത്സ തേടാമെന്നും അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. നിർദേശം സ്വകാര്യ ആശുപത്രികൾക്കും ബാധകമാണ്.

ഡൽഹിയിൽ തയാറായിരിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് ഒരു ലക്ഷം കൊവിഡ് കേസുകൾ കടന്നേക്കുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. 15000 കിടക്കകൾ ഉടൻ തയാറാക്കി വയ്ക്കാനും അഞ്ചംഗ സമിതി ഡൽഹി സർക്കാരിന് റിപ്പോർട്ട് നൽകി.

ജൂൺ അവസാനത്തോടെ പോസിറ്റീവ് കേസുകൾ ഒരു ലക്ഷം കടന്നേക്കുമെന്നാണ് ഡോ. മഹേഷ് വെർമ അധ്യക്ഷനായ അഞ്ചംഗ വിദഗ്ധ സമിതി ഡൽഹി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. ജൂലൈ പകുതിയോടെ 42000 കിടക്കകൾ ആവശ്യമായി വരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. കൊവിഡ് സാഹചര്യം രൂക്ഷമാകുന്നതിനിടെയാണ് ഡൽഹി സർക്കാരിന് കീഴിലേയും സ്വകാര്യ ആശുപത്രികളിലെയും ചികിത്സ ഡൽഹി നിവാസികൾക്ക് മാത്രമായി നിജപ്പെടുത്തുന്നത്.

ALSO READ: വയനാട്ടിൽ കാട്ടുപന്നിക്കായി ഒരുക്കിയ കെണിയിൽ പുള്ളിപ്പുലി കുടുങ്ങി; പിന്നീട് സംഭവിച്ചത്

ഡൽഹിയിൽ പതിനഞ്ച് ദിവസം കൂടുമ്പോൾ കേസുകൾ ഇരട്ടിക്കുന്നു. 25 ശതമാനം രോഗികൾക്കും ആശുപത്രിയിൽ തന്നെ ചികിത്സ നൽകേണ്ടി വരും. അഞ്ച് ശതമാനത്തിന് വെന്റിലേറ്റർ സൗകര്യം വേണ്ടിവരുമെന്നും വിദഗ്ധ സമിതി വ്യക്തമാക്കി. ഓക്‌സിജൻ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button