Latest NewsNewsIndia

പ്രാണപ്രതിഷ്ഠ: ജനുവരി 22-ന് ഡൽഹിയിലെ സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചു

സർക്കാർ ഓഫീസുകൾക്ക് അവധി നൽകുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് ഡൽഹി സർക്കാർ പുറത്തിറക്കിയിട്ടുണ്ട്

ന്യൂഡൽഹി: അയോധ്യ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ഡൽഹിയിലെ സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾക്ക് ജനുവരി 22-ന് ഉച്ചവരെയാണ് അവധി. ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനയാണ് അനുമതി നൽകിയത്. ഇതോടെ, രാമക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ സർക്കാർ ഓഫീസുകൾ, നഗര തദ്ദേശസ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, ബോർഡുകൾ എന്നിവ ഉച്ചവരെ അടഞ്ഞുകിടക്കും.

സർക്കാർ ഓഫീസുകൾക്ക് അവധി നൽകുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് ഡൽഹി സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് നിരവധി സംസ്ഥാനങ്ങൾ ഇതിനോടകം തന്നെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അന്നേദിവസം ഉത്തർപ്രദേശിൽ മത്സ്യമാംസാദികളുടെ വിൽപ്പനയും, മദ്യ വിൽപ്പനയും പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ കർശന നടപടികൾ സ്വീകരിക്കുന്നതാണ്.

Also Read: രാംലല്ലയെക്കുറിച്ചുള്ള ടോക്ക് ഷോ: ചെരുപ്പില്ലാതെ ടിവി അവതാരകൻ, കൈയടിച്ച്‌ സോഷ്യല്‍ മീ‍ഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button