Latest NewsNewsKuwait

കുവൈത്തിൽ മനുഷ്യക്കടത്ത്; ബംഗ്ലാദേശ്‌ പാർലമന്റ് അംഗം അറസ്റ്റിൽ

5 മാസത്തോളം ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് തൊഴിലാളികളിൽ ചിലർ കുവൈത്ത്‌ അധികാരികൾക്ക്‌ പരാതി നൽകിയതോടെയാണു തട്ടിപ്പ്‌ പുറത്തായത്

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ മുതലായ കുറ്റ കൃത്യങ്ങളിൽ ആരോപണ വിദ്ധേയനായ ബംഗ്ലാദേശ്‌ പാർലമന്റ്‌ അംഗത്തെ കുവൈത്ത്‌ കുറ്റാന്വേഷണ വിഭാഗം അറസ്റ്റ്‌ ചെയ്തു. ബംഗ്ലാദേശ്‌ ലക്ഷ്മിപൂർ 2 മണ്ഠലത്തിൽ നിന്നുള്ള പാർലമന്റ്‌ അംഗവും കുവൈത്തിലെ പ്രമുഖ ശുചീകരണ കരാർ കമ്പനിയുടെ ഉടമയുമായ മുഹമ്മദ്‌ ഷാഹിദ്‌ അൽ ഇസ്ലാം ആണു ഇന്നലെ മുഷറിഫിലെ വീട്ടിൽ വെച്ച്‌ അറസ്റ്റിലായിരിക്കുന്നത്‌.

ഈ വർഷം ഫെബ്രുവരിയിൽ ഇയാൾക്കെതിരെ കുവൈത്ത്‌ കുറ്റാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതോടെ നാട്ടിലേക്ക്‌ കടന്നു കളഞ്ഞ ഇയാൾ മാർച്ച്‌ ആദ്യ വാരത്തിലാണു കുവൈത്തിൽ തിരിച്ചെത്തിയത്‌. ഇയാളുടെ കൂട്ടാളികളിൽ ഒരാളെ കഴിഞ്ഞ മാർച്ചിൽ കുവൈത്ത്‌ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ്‌ ചെയ്തിരുന്നു. തനിക്കെതിരെ അന്വേഷണം നടക്കുന്ന വിവരം ലഭിച്ച ഇയാൾ മറ്റൊരു പ്രതിക്കൊപ്പം കുവൈത്തിൽ നിന്നും കടന്നു കളയുകയായിരുന്നു.

തന്റെ ഉടമസ്ഥതയിലുള്ള കോണ്ട്രാക്റ്റിംഗ്‌ കമ്പനി വഴി കുവൈത്ത്‌ സർക്കാരിന്റെ പദ്ധതിയിലേക്ക്‌ ഇരുപതിനായിരത്തോളം ബംഗ്ലാദേശി തൊഴിലാളികളെ കൊണ്ട്‌ വരികയും ഇവരിൽ നിന്നു 5 കോടി ദിനാറോളം( ഏകദേശം 1100 കോടി രൂപ) വിസക്കുള്ള പണമായി വാങ്ങിയെന്നുമാണു കേസ്‌. ഇതിനു പുറമേ ഇയാൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റവും കണ്ടെത്തിയിരുന്നു. 5 മാസത്തോളം ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് തൊഴിലാളികളിൽ ചിലർ കുവൈത്ത്‌ അധികാരികൾക്ക്‌ പരാതി നൽകിയതോടെയാണു തട്ടിപ്പ്‌ പുറത്തായത്‌.

1992 ൽ കുവൈത്തിലെ പ്രമുഖ സ്ഥാപനത്തിൽ സാധാരണ ശുചീകരണ തൊഴിലാളിയായി എത്തിയ മുഹമ്മദ്‌ ഷാഹിദ്‌ അൽ ഇസ്ലാം പൊടുന്നനെ സ്ഥാപനത്തിന്റെ തലപ്പത്ത്‌ എത്തുകയും പിന്നീട്‌ ഇതേ സ്ഥാപനത്തിന്റെ ഉടമസ്ഥതയിൽ പങ്കാളി ആവുകയുമായിരുന്നു. 2018 ൽ നടന്ന ബംഗ്ലാദേശ്‌ പാർലമന്റ്‌ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ അവാമി ലീഗിന്റെ സ്ഥാനാർത്ഥിയായാണു മുഹമ്മദ്‌ ഷാഹിദ്‌ അൽ ഇസ്ലാം തെരഞ്ഞെടുപ്പിൽ മൽസരിച്ച്‌ വിജയിച്ചത്‌. ഇതേ തെരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിന്റെ ഭാര്യ സെലീന ഇസ്ലാമും അവാമി ലീഗ്‌ സ്ഥാനാർത്ഥിയായി മൽസരിച്ച്‌ വിജയിച്ചിരുന്നു.

ALSO READ: കേരളത്തിൽ ഒരു കോവിഡ് മരണം കൂടി; മരണ സംഖ്യ 16 ആയി

കുവൈത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയുടെ മേനേജിംഗ്‌ ഡയരക്റ്റർ ആണു ഷാഹിദ്‌ ഉൽ ഇസ്ലാം.ഇതിനു പുറമേ ബംഗ്ലാദേശിലെ എൻ‌ആർ‌ബി കൊമേഴ്‌സ്യൽ ബാങ്കിന്റെ വൈസ് ചെയർമാനും, എൻ‌ആർ‌ബി സെക്യൂരിറ്റി എക്സ്ചേഞ്ച് കമ്പനി ചെയർമാനുമാണ് ഇദ്ദേഹം. ബംഗ്ലാദേശിലെ ക്രിസ്റ്റൽ എനർജി ലിമിറ്റഡ് (സിഇഎൽ), സിംഗപ്പൂരിലെ ഒമേര എനർജി, യുണൈറ്റഡ് അൽ-എക്ടെസാദ് ഇന്റർനാഷണൽ മണി റെമിറ്റൻസ് കമ്പനി എന്നിവയുടെ ഡയറക്ടറുമാണു.

shortlink

Related Articles

Post Your Comments

Related Articles


Back to top button