ഡിജിറ്റൽ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം സംസ്ഥാനത്ത് യുവാക്കളെ ഉപയോഗിച്ച് വെളുപ്പിക്കുന്നുവെന്ന് സംഘത്തിൽപ്പെട്ട യുവാവിന്റെ വെളിപ്പെടുത്തൽ. തൃശൂർ കൈപ്പമംഗലത്ത് കഴിഞ്ഞദിവസം അറസ്റ്റിലായ താജുദ്ദീൻ, റമീസ്, അബ്ദുൽ മാലിക് എന്നിവരാണ് സംഘത്തിന് പിന്നിൽ. ബിസിനസ് തുടങ്ങാൻ എന്ന പേരിൽ ഇരുപത്തിയഞ്ചിലധികം യുവാക്കളുടെ അക്കൗണ്ടുകളിലേക്ക് കോടികൾ എത്തിച്ചു.
അക്കൗണ്ട് ഉടമകളായ യുവാക്കൾക്ക് അയ്യായിരം രൂപ കമ്മീഷൻ ലഭിച്ചുവെന്നാണ് വെളിപ്പെടുത്തൽ.ഉത്തരേന്ത്യയിൽ നിന്നും വിദേശത്തുനിന്നുമാണ് ഹവാല പണം എത്തുന്നതെന്ന് യുവാവ് പറയുന്നു. പത്തു കോടിയിലധികം രൂപയെങ്കിലും വന്നിട്ടുണ്ടാകും എന്ന് സംഘത്തിൽ അകപ്പെട്ട യുവാവിന്റെ വെളിപ്പെടുത്തൽ. ഒക്ടോബർ മാസത്തിലാണ് ഇടപാടിൽ ഏറെയും നടന്നത്.
യുവാക്കളുടെ അക്കൗണ്ടുകൾ ഫ്രീസ് ആയപ്പോൾ ചതി മനസ്സിലായത്. സെമി ബാങ്ക് എന്ന പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചാണ് യുവാക്കളെ സംഘടിപ്പിച്ചത്.8 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വിവിധ അക്കൗണ്ടുകളിൽ എത്തിയതായി സംഘാംഗം വെളിപ്പെടുത്തുന്നു. 5000 രൂപ കമ്മീഷൻ ആണ് യുവാക്കൾക്ക് നൽകിയിരുന്നത്.
ചെക്ക് ഉപയോഗിച്ച് പണം ബാങ്കിൽ നിന്നും പിൻവലിക്കുന്നതായിരുന്നു രീതി. ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നും യുവാക്കൾക്ക് പൊലീസിന്റെ നോട്ടീസ് പിന്നാലെ എത്തി. ഇവരുടെ അക്കൗണ്ടുകളിലേക്ക് വന്നത് ഡിജിറ്റൽ തട്ടിപ്പിലൂടെ സമ്പാദിച്ച ഹവാലാ പണം എന്നാണ് കണ്ടെത്തൽ. ഇതിലൂടെ നടന്നത് ഡിജിറ്റൽ ഹവാലാ പണം വെളുപ്പിക്കലെന്നാണ് കണ്ടെത്തൽ.
Post Your Comments