ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലിനെതിരേ ജാതീയ പരാമര്‍ശം നടത്തിയതിൽ മാപ്പ് ചോദിച്ച് യുവരാജ് സിംഗ്. വിവാദ പരാമര്‍ശത്തില്‍ യുവരാജിനെതിരെ ലഭിച്ച പരാതിയില്‍ ഹരിയാന പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് യുവരാജ് സിംഗ് പരസ്യമായി മാപ്പു പറഞ്ഞിരിക്കുന്നത്.
”സുഹൃത്തുക്കളുമായുള്ള സംഭാഷണത്തിനിടെ താന്‍ നടത്തിയ ഒരു പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ഉത്തരവാദിത്വമുള്ള ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ആ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നുമാണ് യുവരാജ് സിംഗ് പറയുന്നത്. ജാതി-വര്‍ണ്ണ-വര്‍ഗ്ഗ-ലിംഗ ഭേദങ്ങളില്‍ വിശ്വസിക്കുന്നില്ല”- യുവരാജ് സിംഗ് ട്വിറ്ററിൽ കുറിച്ചു.
— yuvraj singh (@YUVSTRONG12) June 5, 2020
രോഹിത് ശര്‍മ്മയുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിടെയായിരുന്നു യുവരാജ് സിംഗ് ദളിതരെ അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന പ്രയോഗം നടത്തിയത്. യുവരാജ് സിംഗിന്റെ ജാതീയ അധിക്ഷേപത്തിന്റെ ചെറു വീഡിയോ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു.തുടർന്ന് യുവരാജ് മാഫി മാഗോ(യുവരാജ് മാപ്പ് പറയണം) എന്ന ഹിന്ദി ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാവുകയും ചെയ്തു.
കോവിഡ് കാലത്ത് ടിക് ടോക്കിൽ കുടുംബാംഗങ്ങളെ അടക്കം പങ്കെടുപ്പിച്ചുള്ള ചാഹലിന്റെ വീഡിയോകള്‍ വന്‍ ഹിറ്റുമായിരുന്നു. ഇതേക്കുറിച്ച് സംസാരിക്കവേയാണ് യുവരാജ് സിംഗില്‍ നിന്നും ജാതീയ അധിക്ഷേപമുണ്ടായത്. ഇതിനെതിരെ ഒരു വിഭാഗം ആരാധകരും ദളിത് സംഘടനകളും പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. ദളിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രജത് കല്‍സനാണ് ഹരിയാനയിലെ ഹന്‍സി എസ്.പിക്ക് യുവരാജിനെതിരായ പരാതി നല്‍കിയത്.
Post Your Comments