മുംബൈ: ഇന്ത്യയിൽ വച്ച് നടക്കുന്ന കാഴ്ച പരിമിതിയുള്ളവരുടെ മൂന്നാം ടി20 ലോകകപ്പിന്‍റെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്. ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ ഇന്ത്യയാണ് (സിഎബിഐ) ഇക്കാര്യം പുറത്തുവിട്ടത്. ഐ അജയ് കുമാർ റെഡ്ഡി B2 (ആന്ധ്ര പ്രദേശ്) ക്യാപ്റ്റനായും വെങ്കിടേശ്വര റാവു ദുന്ന – B2 (ആന്ധ്ര പ്രദേശ്) വൈസ് ക്യാപ്റ്റനായും ഉള്ള 17 അംഗ ഇന്ത്യൻ ടീമിനെയും അസോസിയേഷൻ പ്രഖ്യാപിച്ചു.
ഡിസംബർ ആറ് മുതൽ ഡിസംബർ 17 വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ ടീമുകളാണ് കാഴ്ച പരിമിതിയുള്ളവരുടെ ലോകകപ്പില്‍ പങ്കെടുക്കുന്നത്.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ നേപ്പാളുമായി ഡിസംബർ ആറിന് ഫരീദാബാദിൽ ഏറ്റുമുട്ടുന്നതോടെ ടൂർണമെന്‍റിന് തുടക്കമാകും. കാഴ്ച പരിമിതിയുള്ളവര്‍ക്കായുള്ള മൂന്നാം ടി20 ലോകകപ്പ് ക്രിക്കറ്റിന്‍റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ ഭാഗമാകാൻ കഴിഞ്ഞതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് യുവരാജ് പറഞ്ഞു.
Read Also:- പോക്സോ കേസിലെ പ്രതിയെ സഹായിച്ച യുവാവ് അറസ്റ്റിൽ
‘കാഴ്ച പരിമിതിയുള്ള താരങ്ങളുടെ ക്രിക്കറ്റിനോടുള്ള അഭിനിവേശത്തിനും ദൈനംദിന വെല്ലുവിളികളെ ചെറുക്കാനുള്ള നിശ്ചയദാർഢ്യത്തിനും അവരെ അഭിനന്ദിക്കുന്നു. ക്രിക്കറ്റിന് അതിരുകളില്ല. പിന്നെ എങ്ങനെ പോരാടണം, എങ്ങനെ വീഴണം, എങ്ങനെ പൊടിതട്ടിയെടുക്കാം, വീണ്ടും എങ്ങനെ എഴുന്നേൽക്കുകയും മുന്നോട്ട് പോകുകയും ചെയ്യാം എന്നതെല്ലാം ഈ ഗെയിം തന്നെ പഠിപ്പിച്ചു എന്ന് വിശ്വസിക്കുന്നു. അതിനാൽ, എല്ലാവരേയും പിന്തുണയ്ക്കാൻ ഞാൻ അഭ്യർത്ഥിക്കുകയും ക്ഷണിക്കുകയും ചെയ്യുന്നു’ യുവരാജ് സിംഗ് പറഞ്ഞു.
Post Your Comments