
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുൻ ക്രിക്കറ്റ് താരം യുവരാജ് സിങും സുഷമസ്വരാജിന്റെ മകളും ബിജെപിയുടെ ആദ്യ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പട്ടേക്കുമെന്ന് റിപ്പോർട്ട്.യുവരാജ് സിങ് പഞ്ചാബിലെ ജലന്ധറിൽ നിന്ന് മത്സരിച്ചേക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. സുഷമസ്വരാജിന്റെ മകൾ ബൻസുരി സ്വരാജ് ഡൽഹിയിലെ ഏതെങ്കിലും ഒരു ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചേക്കുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.
ബിജെപി സ്ഥാനാർഥി പട്ടികയിൽ ഭോജ്പുരി നടൻ പവൻ സിങും ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നൂറുപേരടങ്ങുന്ന ആദ്യ സ്ഥാനാർഥി പട്ടിക ബിജെപി കഴിഞ്ഞ ദിവസം തയ്യാറായതായാണ് വിവരം. വൈകാതെ തന്നെ ഇത് പുറത്തുവിടുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ബിജെപി സ്ഥാനാർത്ഥികളെ തെരഞ്ഞെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ് നാഥ് സിങ് തുടങ്ങിയവരെല്ലാം ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. മോദി മത്സരിക്കുക വാരണാസിയിൽ നിന്നായിരിക്കും. അമിത് ഷാ ഗുജറാത്തിലെ ഗാന്ധി നഗറിൽ നിന്നും, ലഖ്‌നൗവിൽ നിന്ന് രാജ്‌നാഥ് സിങ്ങും മത്സരിക്കുമെന്നാണ് സൂചന.
Post Your Comments