മുംബൈ: മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ ഫോമിനെക്കുറിച്ച് വിലയിരുത്തി മുൻ ഇന്ത്യൻ സൂപ്പർ താരം യുവരാജ് സിംഗ്. കഴിഞ്ഞ 15 വർഷമായി താൻ കണ്ട ഏതൊരു കായികതാരത്തേക്കാളും നാലിരട്ടി വലുതാണ് കോഹ്‌ലിയുടെ അധ്വാന ഭാരമെന്നും ഒരു വിശ്രമം അദ്ദേഹത്തിന് അത്യാവശ്യമാണെന്ന് തോന്നുന്നുവെന്നും യുവി പറഞ്ഞു.
‘കഴിഞ്ഞ 15 വർഷമായി ഞാൻ കണ്ട ഏതൊരു കായികതാരത്തേക്കാളും നാലിരട്ടി വലുതാണ് കോഹ്‌ലിയുടെ അധ്വാന ഭാരം. ഒരു വിശ്രമം അദ്ദേഹത്തിന് അത്യാവശ്യമാണെന്ന് തോന്നുന്നു. വ്യക്തമായും, അവനും സന്തുഷ്ടനല്ല, ആളുകളും സന്തോഷവാനല്ല. കാരണം, അവൻ വലിയ റെക്കോർഡുകൾ സ്ഥാപിക്കുകയും ഒരു 100 അടിച്ച് കഴിഞ്ഞ് മറ്റൊരു 100 സ്കോർ ചെയ്യുന്നത് ശീലമാക്കിയവനാണ്. ലോകോത്തര താരങ്ങൾക്ക് സംഭവിക്കുന്ന കാര്യമാണിത്’.
Read Also:- അമിതവണ്ണം കുറയ്ക്കാൻ മുന്തിരി ജ്യൂസ്!
‘വിരാട് വീണ്ടും ഒരു സ്വതന്ത്ര വ്യക്തിത്വമായി മാറേണ്ടതുണ്ട്. അയാൾക്ക് സ്വയം മാറാനും നേരത്തെ എങ്ങനെയായിരുന്നോ അതുപോലെയാകാനും കഴിയുമെങ്കിൽ അത് അവന്റെ കളിയിൽ പ്രതിഫലിക്കും. അദ്ദേഹം ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ചവനാണെന്ന് സ്വയം തെളിയിക്കുകയും അധ്വാനത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന ആളാണ്’ യുവരാജ് സിംഗ് പറഞ്ഞു.
Post Your Comments