Latest NewsKeralaIndia

ഓൺലൈൻ ക്ലാസിൽ പങ്കെടുത്ത പെൺകുട്ടിയെയും മാതാവിനെയും മദ്യലഹരിയിൽ പിതാവ് ക്രൂരമായി മർദ്ദിച്ചു , മൊബൈല്‍ ഫോണും തകർത്തു

ഫോണില്‍ കാമുകനുമായി ചാറ്റ് ചെയ്യുകയാണെന്ന് ആരോപിച്ചാണ് പിതാവ് രണ്ട് പേരെയും മര്‍ദ്ദിച്ച്‌ അവശരാക്കിയത്.

കൊച്ചി: മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും അമ്മയെയും അച്ഛന്‍ മര്‍ദ്ദിച്ച്‌ അവശരാക്കി. മദ്യപിച്ചെത്തിയ ശേഷമാണ് പിതാവ് മകളെയും ഭാര്യയും മര്‍ദ്ദിച്ചത്. ഇതിന് പിന്നാലെ മൊബൈല്‍ ഫോണും തകര്‍ക്കുകയായിരുന്നു. അമ്മ ഫോണില്‍ കാമുകനുമായി ചാറ്റ് ചെയ്യുകയാണെന്ന് ആരോപിച്ചാണ് പിതാവ് രണ്ട് പേരെയും മര്‍ദ്ദിച്ച്‌ അവശരാക്കിയത്.

ഓണ്‍ലൈന്‍ ക്ലാസാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് അമ്മയും മകളും ചേര്‍ന്ന് വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും ഇതൊന്നും കേള്‍ മദ്യലഹരിയില്‍ പിതാവ് തയ്യാറായില്ല. ഇതോടെയാണ് പരാതിയുമായി ഭാര്യ പോലീസിനെ സമീപിച്ചത്. ഭാര്യയുടെ പരാതിയില്‍ മൂവാറ്റുപുഴ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പുതിയ അധ്യയന വര്‍ഷാരംഭത്തിൽ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതോടെയാണ് പെണ്‍കുട്ടി അമ്മയുടെ മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ആരംഭിച്ചത്.

ഗുജറാത്തിൽ തകർന്നടിഞ്ഞു കോൺഗ്രസ്സ്, എംഎൽഎമാർ കൂട്ടത്തോടെ പാർട്ടി വിടുന്നു

മകള്‍ക്കൊപ്പം ഇരുന്ന് അമ്മയും ഓണ്‍ലൈന്‍ ക്ലാസ് കണ്ടുകൊണ്ടിരിക്കെ വീട്ടിലെത്തിയ അച്ഛനാണ് മദ്യലഹരിയില്‍ ഇവരെ ആക്രമിച്ച്‌ ഫോണും തകര്‍ത്തുകളഞ്ഞത്.ഫോണ്‍ വഴി ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് ഇയാള്‍ അറിഞ്ഞില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button