
ഇടുക്കി: മദ്യലഹരിയിൽ മകനെ കുത്തിപ്പരിക്കേൽപ്പിച്ച് പിതാവ്. ഇടുക്കിയിലാണ് സംഭവം. അന്യാർതൊളു പെരുമാൾ പറമ്പിൽ അമലിനെ(22)യാണ് പിതാവ് ശശി കത്തികൊണ്ട് കുത്തിയത്. ഗുരുതരാവസ്ഥയിലായ അമലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചിരിക്കുകയാണ്. നിലവിൽ അമലിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കിയത്.
ശശി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ ഒരു ഹോട്ടലിലെ ജീവനക്കാരനാണ് ശശി. വല്ലപ്പോഴും മാത്രമാണ് ഇയാൾ വീട്ടിലെത്തിയിരുന്നത്.
ഞായറാഴ്ച വീട്ടിലെത്തിയ ശശി വീട്ടുകാരുമായി വഴക്ക് ഉണ്ടാക്കിയിരുന്നു. വാക്കേറ്റത്തെ തുടർന്നാണ് ശശി മകനെ കുത്തിയത്. ആക്രമണത്തിന് ശേഷം ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നു കളയുകയും ചെയ്തു. പിന്നീട് കുമളിയിൽ തിരിച്ചെത്തിയപ്പോഴാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments