
ഭുവനേശ്വർ: ഓൺലൈൻ ക്ലാസ്സിനായി നെറ്റ്‌വർക്ക് സിഗ്നൽ തിരയുന്നതിനിടെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. റായഗഡ ജില്ലയിലെ പദ്മപൂർ ബ്ലോക്കിന് കീഴിലുള്ള പന്ദ്രഗുഡ ഗ്രാമത്തിൽ നിന്നുള്ള ആന്ദ്രിയ ജഗരംഗയാണ് മരിച്ചത്. ആൻഡ്രിയ കട്ടക്ക് മിഷനറി സ്കൂളിലെ വിദ്യാർത്ഥിയാണ്.
ചൊവ്വാഴ്ച തന്റെ മൊബൈൽ ഫോണിന് സിഗ്നൽ ലഭിക്കാത്തതിനാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സിഗ്നൽ തേടി തന്റെ ഗ്രാമത്തിനടുത്തുള്ള മലമുകളിൽ കയറുകയായിരുന്നു വിദ്യാർത്ഥി. ദൗർഭാഗ്യവശാൽ കുട്ടി കാൽ വഴുതി താഴേക്ക് വീണു. ഇതോടെ കുട്ടിയെ നാട്ടുകാർ പദ്മപൂർ മെഡിക്കൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post Your Comments