Latest NewsKeralaNattuvarthaNews

അടുത്ത വർഷവും സ്‌കൂളുകൾ അടഞ്ഞു തന്നെ?, അന്തിമ തീരുമാനം പുതിയ സർക്കാരിന്റേതെന്ന് വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ അടുത്ത അദ്ധ്യയന വർഷവും തുറക്കുന്നില്ലെന്ന് റിപ്പോർട്ട്. പുതിയ അദ്ധ്യയന വർഷത്തിന്റെ ആരംഭത്തിലും കഴിഞ്ഞ വർഷത്തെപ്പോലെ ഓൺലൈൻ ക്ലാസുകൾക്ക് മാത്രമാണ് സാദ്ധ്യത.

ഇക്കാര്യത്തിൽ പുതിയ സർക്കാർ വന്നതിന് ശേഷം അന്തിമ തീരുമാനം എടുക്കട്ടെയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. അടുത്ത അദ്ധ്യയന വർഷത്തിലേക്ക് സംസ്ഥാനത്ത് 4.41 കോടി പാഠപുസ്തകങ്ങൾ ആണ് അച്ചടിക്കുന്നത്. മൂന്ന് വാല്യങ്ങളായി ഒന്നുമുതൽ പത്ത് വരെ ക്ലാസുകളിലേക്കുള്ള പുസ്തകങ്ങൾ കാക്കനാട്ടെ ഗവൺമെന്റ് പ്രസ്സിലാണ് അച്ചടിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button