
ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഗര്‍ഭിണിയായ ആന പടക്കംവച്ച കൈതച്ചക്ക തിന്ന് മരിച്ച സംഭവം ദേശീയ-അന്താരാഷ്ട്രത്തിലും ചര്‍ച്ചയാകുന്നു . സംഭവത്തെ ചൊല്ലി രാഷ്ട്രീയ വാക്ക്പോരും . സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് വിവിധ മേഖലകളിലുള്ളവര്‍ ആനയോട് കാണിച്ച ക്രൂരതയെ അപലപിച്ച് രംഗത്തു വന്നത്. കോവിഡ് ബാധയ്ക്കിടയിലും രണ്ടു ദിവസമായി ദേശീയ മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ ചുവടുപിടിച്ച് ആന വിഷയം ഇന്നലെ അന്താരാഷ്ട്ര തലത്തിലുമെത്തി. വാഷിംഗ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, റിപ്പോര്‍ട്ട് ഡോര്‍, ഡെയ്ലി മെയില്‍, ഗള്‍ഫ് ന്യൂസ് തുടങ്ങിയ മുന്‍നിര മാദ്ധ്യമങ്ങളുടെ പ്രിന്റ് ഓണ്‍ലൈന്‍ എഡിഷനുകളില്‍ വലിയ വാര്‍ത്തയാണ് നല്‍കിയത്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിറ്റര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിഷയത്തില്‍ പ്രതികരിക്കാത്ത വയനാട് എംപി രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചും ഉത്തരവാദിത്വം ഏറ്റെടുത്ത് സി.പി.എം മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടും മൃഗസ്നേഹിയും മുന്‍ കേന്ദ്രമന്ത്രിയുമായ മനേകാ ഗാന്ധി രംഗത്തു വന്നത് വിഷയം രാഷ്ട്രീയരംഗത്തും ചൂടുപിടിപ്പിച്ചു. തുടര്‍ന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ ശക്തമായ ഭാഷയില്‍ സംഭവത്തെ അപലപിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments