Latest NewsKeralaIndia

ആന ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞ സംഭവം, രണ്ടുപേർ കസ്റ്റഡിയിൽ

അതെ സമയം സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചിരുന്നു .

പാലക്കാട്: പൈനാപ്പിളിനുള്ളിലെ പടക്കം ഭക്ഷിച്ചു ഗുരുതരമായി പരിക്കേറ്റ ആന ചരിഞ്ഞ സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് സൂചന. പ്രദേശത്തെ ഒരു എസ്റ്റേറ്റ് സൂപ്പർ വൈസറും ഒരു കർഷകനുമാണ് ഇപ്പോൾ കസ്റ്റഡിയിൽ ഉള്ളത്. തെളിവുകൾ ലഭിച്ചാൽ അറസ്റ്റ് ഉണ്ടാവുമെന്ന് ആണ് റിപ്പോർട്ട്. ജനം ടിവി ആണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. അതെ സമയം സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചിരുന്നു .

‘ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അടുത്തുള്ള പുരയിടത്തില്‍ വെച്ചും പീഡിപ്പിച്ചു’: തിരുവനന്തപുരത്തു കൂട്ട ബലാത്സംഗത്തിനിരയായ യുവതിയുടെ മൊഴി

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സംശയിക്കുന്നതായി മുഖ്യമന്ത്രി ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും മൂന്ന് പേരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. പോലീസും വനം വകുപ്പും സംയുക്തമായാണ് അന്വേഷിക്കുക. ജില്ലാ പോലീസ് മേധാവിയും ഡിഎഫ്‌ഒയും ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ചു. കുറ്റവാളികളെ കണ്ടെത്തുന്നതിനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button