KeralaLatest NewsNews

രാജ്യത്ത് വലിയ പ്രതിഷേധത്തിനിടയാക്കിയ ‘ആന ചരിഞ്ഞ സംഭവം’ ഒരു വിഭാഗം ദുഷ്പ്രചാരണങ്ങള്‍ നടത്തി കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം: രാജ്യത്ത് വലിയ പ്രതിഷേധത്തിനിടയാക്കിയ ‘ആന ചരിഞ്ഞ സംഭവം’ ഒരു വിഭാഗം ദുഷ്പ്രചാരണങ്ങള്‍ നടത്തി കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ അതേസമയം, പാലക്കാട്ട് ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ സ്വമേധയാ കേസെടുക്കുകയും അന്വേഷണ സമിതിയെ നിയോഗിക്കുകയും ചെയ്ത ദേശീയ ഹരിത ട്രൈബ്യൂണല്‍ നടപടിയെ കേന്ദ്രമന്ത്രി വി.മുരളീധരന്‍ സ്വാഗതം ചെയ്തു.

Read Also :  ആന ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞ സംഭവം, രണ്ടുപേർ കസ്റ്റഡിയിൽ

ആനയുടെ ദാരുണാന്ത്യം രാജ്യത്താകെ വലിയ പ്രതിഷേധത്തിനിടവരുത്തി. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ സംഭവത്തെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ടവര്‍ക്കെതിരെ ഒരു വിഭാഗം ദുഷ്പ്രചാരണങ്ങള്‍ നടത്തിയെന്ന് വി.മുരളീധരന്‍ ആരോപിച്ചു. അവരുടെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍ നടന്നു. സംഭവം നടന്ന സ്ഥലത്തിന്റെ പേര് പറഞ്ഞപ്പോള്‍ സംഭവിച്ച ഒരു ചെറിയ തെറ്റ് ഉയര്‍ത്തിക്കാട്ടി വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിച്ച് വിടാന്‍ ബോധപൂര്‍വമായ നീക്കമുണ്ടായി. ഇത്തരം അനാവശ്യ വാക്‌പോരുക( അവസാനിപ്പിച്ച് മൃഗങ്ങള്‍ക്കെതിരായ ക്രൂരതകള്‍ അവസാനിപ്പിക്കാനുള്ള മാര്‍ഗം തേടേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button