അടൂർ; ഉത്ര പാമ്പുകടിയേറ്റു കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു അറസ്റ്റിലായ സൂരജിന്റെ അച്ഛന് സുരേന്ദ്രനെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു, പുനലൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടത്, അഞ്ച് ദിവസത്തെ കസ്റ്റഡിയായിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടത്, എന്നാല്‍ മൂന്ന് ദിവസത്തെ കസ്റ്റഡിക്കാണ് കോടതി അനുമതി നല്കിയിരിയ്ക്കുന്നത്.
ഉത്രയുടെ ഭർത്താവ് സൂരജിന്റെ പറക്കോടുള്ള വീട്ടില്‍ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച നടത്തിയ പരിശോധനയ്ക്കും തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷമായിരുന്നു സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്, സുരേന്ദ്രനെ ചോദ്യം ചെയ്തതിനൊടുവില്‍ വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ കുഴിച്ചിട്ടിരുന്ന ഉത്രയുടെ സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു, കൊലപാതകവും അനുബന്ധ സംഭവങ്ങളും അച്ഛന് അറിയാമായിരുന്നെന്നു സൂരജ് നേരത്തെ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയിരുന്നു, ഈ മൊഴിയെത്തുടര്‍ന്നാണ് ഇന്നു പോലീസ് ഇയാളെ ചോദ്യം ചെയ്തത്, തുടര്‍ന്നു സ്വര്‍ണം കുഴിച്ചിട്ടിരുന്ന സ്ഥലം സുരേന്ദ്രന് പോലീസിന് കാണിച്ച് കൊടുക്കുകയായിരുന്നു.
കൂടാതെ തെളിവ് നശിപ്പിക്കല്‍, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്, അതിനിടെ, ഉത്ര വധക്കേസില്‍ കസ്റ്റഡിയിലെടുത്ത സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്, കേസില്‍ ഉത്രയുടെ ഭര്‍ത്താവ് സുരജും സുഹൃത്ത് സുരേഷും നേരത്തെ തന്നെ അറസ്റ്റിലായിരുന്നു.
Post Your Comments