മുംബൈ: രാജ്യത്ത് കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി വിതച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ വൈറസ് ബാധയെ തടഞ്ഞു നിര്‍ത്താന്‍ ശിവസേന സഖ്യ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. കൂടാതെ വൈറസിനെ നേരിടാനായി മുഖ്യമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധി ശരിയായി പ്രയോജനപ്പെടുത്തുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മെയ് 18 വരെയുള്ള കണക്കുകള്‍ പ്രകാരം 342.01 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിലുള്ളത്.
എന്നാല്‍, ഇതുവരെ വെറും 23.82 കോടി രൂപ മാത്രമാണ് വൈറസിനെ നേരിടുന്നതിനായി ചെലവഴിച്ചിട്ടുള്ളത്. മുംബൈ സ്വദേശിയായ ആക്ടിവിസ്റ്റ് അനില്‍ ഗല്‍ഗലിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സംബന്ധിച്ചുള്ള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്. വൈറസ് വ്യാപനത്തെ ചെറുക്കാനും മറ്റുമായി ആകെ തുകയുടെ വെറും 7 ശതമാനം മാത്രമാണ് ചെലവാക്കിയിരിക്കുന്നത് എന്നാണ് വിവരാവകശ നിയമത്തിലൂടെ മനസിലാക്കാന്‍ സാധിക്കുന്നത്.
342.01 കോടി രൂപയില്‍ നിന്ന് 79.82 കോടി രൂപ വിവിധ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചിട്ടുണ്ടെങ്കിലും 23.82 കോടി രൂപ മാത്രമാണ് കൊറോണയുമായി ബന്ധപ്പെട്ട് ചെലവാക്കിയിരിക്കുന്നത്. 53.45 കോടി രൂപ വിവിധ ഭാഷാ തൊഴിലാളികളുടെ മടക്ക യാത്രക്കായി 36 ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് നല്‍കി. രത്‌നഗിരി, സംഗ്ലി ജില്ലകളിലെ കുടിയേറ്റ തൊഴിലാളികളുടെ യാത്രക്ക് യഥാക്രമം 1.30 കോടി രൂപയും 44.40 ലക്ഷം രൂപയും അനുവദിച്ചു.
Post Your Comments