Latest NewsNewsIndia

മോദി 2.0; രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം ഇന്ന്; ഓൺലൈനിൽ വേറിട്ട ആഘോഷങ്ങളുമായി ബിജെപി

വൈകീട്ട് നാലിന് ദേശീയാധ്യക്ഷന്‍ ജെ.പി.നഡ്ഡ സാമൂഹിക മാധ്യമങ്ങളിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: രണ്ടാം നരേന്ദ്ര ദാമോദർദാസ് മോദി സർക്കാരിന് ഇന്ന് ഒരു വയസ്സ് പൂർത്തിയാകുന്നു. രാജ്യത്ത് ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് വാർഷികമാഘോഷിക്കുന്നത്. രാജ്യ വ്യാപകമായി വെര്‍ച്വല്‍ റാലികളും ആയിരം ഓണ്‍ലൈന്‍ സമ്മേളനങ്ങളും നടക്കും. വൈകീട്ട് നാലിന് ദേശീയാധ്യക്ഷന്‍ ജെ.പി.നഡ്ഡ സാമൂഹിക മാധ്യമങ്ങളിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

‘പ്രധാനമന്ത്രി നരേന്ദ്രമോദി ജനപ്രിയനായ ലോക നേതാവ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടങ്ങള്‍ താഴെത്തട്ടില്‍ എത്തിക്കും. 2019 മേയ് 30-നാണ് രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരു മാസം നീളുന്ന ആഘോഷ പരിപാടികളാണ് ബി.ജെ.പി. ആവിഷ്‌കരിച്ചിരിക്കുന്നത്.

മുത്തലാഖ് നിരോധനം, ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ റദ്ദാക്കൽ, രാമക്ഷേത്ര നിര്‍മാണം, പൗരത്വ നിയമ ഭേദഗതി, ആത്മനിര്‍ഭര്‍ പാക്കേജ്, വന്ദേഭാരത് തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. വലിയ സംസ്ഥാനങ്ങളിലെ യൂണിറ്റുകള്‍ രണ്ട് വെര്‍ച്വല്‍ റാലികളും ചെറിയ സംസ്ഥനങ്ങളിലെ യൂണിറ്റുകള്‍ ഒരു റാലി വീതവും നടത്തും.

ALSO READ: അമിത്ഷാ പ്രധാന മന്ത്രിയുടെ ഉപദേശം തേടി; ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് തീരുമാനം ഇന്ന്?

മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ചീത്രീകരിക്കുന്ന ഒരു വീഡിയോ ശനിയാഴ്ച പുറത്തിറക്കും. ഇത് സംസ്ഥാന ഘടകങ്ങള്‍ പ്രാദേശിക ഭാഷകളില്‍ മൊഴിമാറ്റി ജനങ്ങളിലെത്തിക്കും.കോവിഡ് പ്രതിരോധ നടപടികള്‍ വിശദീകരിക്കുന്ന പ്രധാനമന്ത്രിയുടെ കൈപ്പടയിലുള്ള കത്ത് പത്തുകോടി കുടുംബങ്ങളില്‍ എത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button