KeralaLatest NewsNews

തിരുവനന്തപുരത്ത് സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ച കേസിൽ ഉന്നതരുടെ ഗൂഢാലോചന; കേസ് വീണ്ടും അന്വേഷിക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്

ആദ്യം പരാതിക്കാരിയും പിന്നീട് മാതാപിതാക്കളും ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും ജനനേന്ദ്രീയം മുറിച്ചത് പെണ്‍കുട്ടിയുടെ കാമുകനടക്കമുള്ളവരുടെ നിര്‍ബന്ധത്താലാണെന്നും പോക്സോ കോടതിയിലും ഹൈക്കോടതിയിലും തിരുത്തി പറഞ്ഞിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ച കേസിൽ ഉന്നതരുടെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട്. കേസ് വീണ്ടും അന്വേഷിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. സ്വാമിയെ മാത്രം പ്രതിയാക്കിയ പൊലീസ് അന്വേഷണത്തില്‍ ഒട്ടേറെ വീഴ്ചകളെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഉടന്‍ നിയോഗിക്കും.

2017 മെയ് 19 രാത്രിയാണ് ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ച കേരളത്തെ ഞെട്ടിച്ച സംഭവം നടക്കുന്നത്. സ്വാമി ലൈംഗിക പീഡനത്തിന് ശ്രമിച്ചപ്പോള്‍ 23കാരിയായ വിദ്യാര്‍ഥിനി സ്വയം രക്ഷയ്ക്കായി ചെയ്തെന്നായിരുന്നു പരാതി. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് മുതല്‍ ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കി. ഇതോടെ ഗംഗേശാനന്ദയെ അറസ്റ്റ് ചെയ്ത പൊലീസ് കുറ്റപത്രം നല്‍കാനും തീരുമാനിച്ചിരിക്കെയാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

എന്നാൽ, മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ കേസ് മറ്റൊരു വഴിത്തിരിവിലാണ്. പെണ്‍കുട്ടിയുടെ ആദ്യ മൊഴി മാത്രം വിശ്വസിച്ച് നടത്തിയ അന്വേഷണം തെറ്റായിരുന്നൂവെന്നാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ആദ്യം പരാതിക്കാരിയും പിന്നീട് മാതാപിതാക്കളും ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും ജനനേന്ദ്രീയം മുറിച്ചത് പെണ്‍കുട്ടിയുടെ കാമുകനടക്കമുള്ളവരുടെ നിര്‍ബന്ധത്താലാണെന്നും പോക്സോ കോടതിയിലും ഹൈക്കോടതിയിലും തിരുത്തി പറഞ്ഞിരുന്നു.

പൊലീസ് മുഖവിലക്കെടുക്കാത്ത ഇത്തരം കാര്യങ്ങളാണ് ക്രൈം ബ്രാഞ്ച് മാറി ചിന്തിക്കാന്‍ കാരണം. ഇതുകൂടാതെ ഗൂഡാലോചന സംശയിക്കുന്ന ഒട്ടേറെ തെളിവുകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുമുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് ജനനേന്ദ്രീയം മുറിക്കുന്നതിനേക്കുറിച്ചുള്ള ദൃശ്യങ്ങള്‍ സംഭവത്തിന് രണ്ട് മാസം മുന്‍പ് പെണ്‍കുട്ടി ഇന്റര്‍നെറ്റില്‍ കണ്ടതായുള്ള മൊബൈല്‍ ഫോണിന്റെ ഫൊറന്‍സിക് റിപ്പോര്‍ട്ട്. അതിനാല്‍ പെണ്‍കുട്ടിയുടെ കാമുകന്റെയും സുഹൃത്തുക്കളുടെയും പങ്കും പ്രാദേശിക തര്‍ക്കങ്ങളേ തുടര്‍ന്നുള്ള ഉന്നത ഇടപെടലും അന്വേഷിക്കാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button