ലോകമെമ്പാടും കൊറോണഭീതിയില്‍ നില്‍ക്കുകയാണ്. രോഗത്തെ ഏതുവിധേനയും ചെറുക്കാനുള്ള ശ്രമങ്ങളിലാണ് രാജ്യങ്ങൾ. എന്നാൽ ചില രാജ്യങ്ങള്‍ കോവിഡ് 19 സ്ഥിരീകരിച്ചിട്ടും ഒറ്റ മരണം പോലും റിപ്പോര്‍ട്ട് ചെയ്യാതെ ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്. 16 രാജ്യങ്ങളാണ് ആ പട്ടികയിലുള്ളത്. അവയേതെല്ലാമാണെന്ന് നമുക്ക് നോക്കാം.
മകാവുവാണ് അതിലാദ്യത്തേത്. 45 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. മെയ് 19 ന് അവസാന രോഗിയും ആശുപത്രി വിട്ടതായി മകാവു ഹെല്‍ത്ത് ബ്യൂറോ അറിയിച്ചു. 11 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സെയ്‌ഷെല്‍സാണ് മറ്റൊരു കോവിഡ് മുക്തരാജ്യം. 187 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഫറോ ദ്വീപുകളും കോവിഡ് മുക്തമായി. മാര്‍ച്ചിലാണ് ഇവിടെ ആദ്യം രോഗം സ്ഥിരീകരിക്കുന്നത്. മെയ് എട്ടിന് അവസാന രോഗിയും മുക്തിനേടി.
എറിത്രിയ,തിമോര്‍ ലെസ്‌റ്റേ, സെയ്ന്റ് ലൂസിയ,ഡൊമിനിക്ക, സെയ്ന്റ് കിറ്റ്‌സ്& നെവിസ്, പാപ്പുവ ന്യൂഗിനിയ, സെയ്ന്റ് ബാര്‍ത്തെലെമി ,ആന്‍ഗ്വില്ല ,സെയ്ന്റ് പിയെറി മിക്വെലോണ്‍, ഫ്രഞ്ച് പൊലേന്‍ഷ്യ,കരീബിയന്‍ നെതല്‍ലാന്‍സ്,ഫാക്ക്‌ലാന്റ് ദ്വീപ് എന്നി രാജ്യങ്ങളും ഈ പട്ടികയിൽ ഉൾപ്പെടുന്നു.
Post Your Comments