മുംബൈ : മഹാരാഷ്ട്രയില്‍ കൊറോണ ബാധിക്കുന്ന പോലീസുകാരുടെ എണ്ണം വര്‍ധിക്കുന്നു. 24 മണിക്കൂറിനുള്ളില്‍ 114 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ രോഗം ബാധിച്ചു മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ച പോലീസുകാരുടെ എണ്ണം 2,325 ആയി ഉയര്‍ന്നു. ഇതുവരെ 26 പോലീസ് ഉദ്യോഗസ്ഥര്‍ രോഗം ബാധിച്ച് മരിച്ചു.
നിവലില്‍ പോലീസുകാര്‍ക്കിടയില്‍ 1,330 കേസുകളാണുള്ളത്. വ്യാഴാഴ്ച സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരില്‍ 1,216 സജീവ കോവിഡ് കേസുകളുണ്ടായിരുന്നു. ബുധനാഴ്ച പോലീസില്‍ 131 പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തതായും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Post Your Comments