മുംബൈ: രണ്ടു സുപ്രധാന കേസുകൾ സിബിഐയ്ക്ക് കൈമാറാൻ നിർദ്ദേശം നൽകി മഹാരാഷ്ട്ര സർക്കാർ. അനധികൃത ഫോൺ ചോർത്തൽ കേസ് ഉൾപ്പെടെയുള്ള കേസുകളാണ് സിബിഐയ്ക്ക് കൈമാറാൻ ഷിൻഡെ സർക്കാർ നിർദ്ദേശിച്ചത്. അനധികൃത ഫോൺ ചോർത്തൽ കേസിൽ നേരത്തെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ബിജെപി നേതാവും മുൻ മന്ത്രിയുമായ ഗിരീഷ് മഹാജന്റെ മൊഴി രേഖപ്പെടുത്തിയ ക്രിമിനൽ കേസും സിബിഐയ്ക്ക് വിട്ടിട്ടുണ്ട്.
കഴിഞ്ഞ മാർച്ചിലായിരുന്നു കേസുമായി ബന്ധപ്പെട്ട് ദേവേന്ദ്ര ഫഡ്നാവിസിന്റെ മൊഴി രേഖപ്പെടുത്തിയത്. മുംബൈ പോലീസിന്റെ സൈബർ വിഭാഗമാണ് ഫഡ്നാവിസന്റെ മൊഴിയെടുത്തത്. സാക്ഷിയെന്ന നിലയിലാണ് ഫഡ്നാവിസിന്റെ മൊഴി രേഖപ്പെടുത്തിയതെന്നായിരുന്നു അന്വേഷണ സംഘം അറിയിച്ചിരുന്നത്.
ഐപിഎസ് ഓഫീസർ രശ്മി ശുക്ല 2019ൽ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ (എസ്‌ഐഡി) മേധാവിയായിരിക്കെ രാഷ്ട്രീയ നേതാക്കളുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും ഫോൺ നിയമവിരുദ്ധമായി ചോർത്തിയെന്നതാണ് കേസ്.
Read Also: കുമാരനാശാൻ ദേശീയ സ്മാരക ഇൻസ്റ്റിറ്റ്യൂട്ടിനെ അന്തർദേശീയ ഗവേഷണ കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി
Post Your Comments